Connect with us

Gulf

കണ്ണൂര്‍ വിമാനത്താവളത്തിൽഎയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയാത്രക്കാർ പ്രതിഷേധിച്ചു

Published

on

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിൽഎയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന് പരാതി. അബുദാബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്.

വിമാനങ്ങൾ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ വന്നതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് സൂചന.

തിരുവനന്തപുരത്തുനിന്ന്‌ ചെന്നൈയിലേക്കു ചൊവ്വാഴ്ച രാത്രി 11-ന്‌ യാത്രതിരിക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസും റദ്ദാക്കിയിരുന്നു. ഇതോടെ, തിരുവനന്തപുരം വിമാനത്താവളത്തിലും യാത്രക്കാരുടെ പ്രതിഷേധമുണ്ടായി.
വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതാണ്‌ യാത്ര റദ്ദാക്കാൻ കാരണമെന്നായിരുന്നു വിഷയത്തിൽ അധികൃതർ നൽകിയ വിശദീകരണം.

Continue Reading