Crime
കാരക്കോണം മെഡിക്കൽ കോളെജ് കോഴക്കേസിൽ കുറ്റപത്രം സമർപ്പിച്ചു.

കൊച്ചി: കാരക്കോണം മെഡിക്കൽ കോളെജ് കോഴക്കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. കലൂരിലെ പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. സി.എസ്.ഐ സഭ മുൻ അധ്യക്ഷൻ ധർമരാജ് റസാലം, ബെനറ്റ് എബ്രാഹം അടക്കം നാലു പേർരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്.
കാരക്കോണം മെഡിക്കൽ കോളെജിൽ കോഴ വാങ്ങി കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ മെഡിക്കൽ കോളെജ് ഡയറക്‌ടർ ബെനറ്റ് എബ്രാഹിമിനെയും സിഎസ്ഐ സഭ സെക്രട്ടറി ടി.ടി. പ്രവീണിനെയും ഇഡി നേരത്തെ പല തവണ ചോദ്യം ചെയ്തിരുന്നു. കൊച്ചി ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇരുവരെയും ചോദ്യം ചെയ്തത്.