Connect with us

Crime

മുസ്ലീം ലീഗിനെയും പാണക്കാട് തങ്ങളെയും അപമാനിച്ച സി.പി.എം പ്രവര്‍ത്തകനായ പ്രവാസിക്കെതിരെ പരാതി

Published

on

കണ്ണൂര്‍- മുസ്ലീം ലീഗിനെയും പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളെയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച സി.പി.എം പ്രവര്‍ത്തകനെതിരെ പരാതി. ചൊക്ലി മാരാങ്കണ്ടിയിലെ നയയില്‍ കുറ്റിപ്പുറത്ത് താഴെ കുനിയില്‍ നൗഷാദിനെതിരെയാണ് പരാതി. മുസ്ലീം ലീഗ് നേതാക്കളും ചമ്പാട് സ്വദേശികളുമായ പി.കെ ഹനീഫ, റഹീം ചമ്പാട്, ജാഫര്‍ ചമ്പാട്, പി.പി റഫ്‌നാസ് എന്നിവരാണ് പാനൂര്‍ പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത.്

മുസലീം ലീഗ് പ്രസ്ഥാനത്തെ പൊതു സമൂഹത്തിന് മുന്നില്‍ അപമതിപ്പുണ്ടാക്കുന്ന രീതിയില്‍ അധിഷേപിക്കുകയും ലീഗ് നേതാക്കളെ അറുത്ത് പട്ടിക്ക് ഇട്ടു കൊടുക്കുമെന്നതുള്‍പ്പെടെയുള്ള ഭീഷണി സന്ദേശം അയച്ചുവെന്നാണ് പരാതി. പാണക്കാട് തങ്ങള്‍മാര്‍ കൊള്ളക്കാരാണെന്നും അവര്‍ യഥാര്‍ത്ഥ തങ്ങള്‍മാരല്ലെന്നും പറയുന്ന നൗഷാദിന്റെ ശബ്ദ സന്ദേശവും പുറത്ത് വന്നിരുന്നു. ഇതുള്‍പ്പെടെയാണ് ലീഗ് നേതാക്കള്‍ പാനൂര്‍ സി.ഐക്ക് പരാതി നല്‍കിയിരിക്കുന്നത.്

നേരത്തെയും ഇയാള്‍ പള്ളിക്കമ്മറ്റിക്കെതിരെയും നാട്ടിലെ പൗരപ്രമുഖര്‍ക്കെതിരെയും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയയാളാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സംഭവത്തില്‍ പള്ളി കമ്മറ്റി 2020 ല്‍ ഇയാളുടെ പേരില്‍ പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും മാപ്പ് പറഞ്ഞ് സംഭവത്തില്‍ നിന്ന് തടിയൂരുകയായിരുന്നു. ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്ന പ്രതിക്കെതിരെ പോലീസ് ഇതുവരെ കേസെടുത്തില്ലെങ്കിലും പരാതി പോലീസ് രജിസത്രര്‍ ചെയ്തു കഴിഞ്ഞു.

Continue Reading