Connect with us

Crime

ലൈംഗികാതിക്രമ പരാതിയിൽ ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ

Published

on

ബംഗുളൂരു: ലൈംഗികാതിക്രമ പരാതിയിൽ ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ. ചിത്രദുർഗയിൽ നിന്ന് ബംഗളൂരുവിലേക്ക് വരുന്ന വഴിയാണ് ഗൗഡയെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് ഗൗഡയ്ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ഒരു സ്ത്രീ എത്തിയത്. സ്വത്ത് വിൽക്കാൻ സഹായിക്കാനെന്ന വ്യാജേന സമീപിച്ച ദേവരാജ ഗൗഡ തന്നെ പീഡിപ്പിച്ചെന്ന 36 കാരിയുടെ പരാതിയിലാണ് നടപടി.

ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ ചോർത്തിയ ഡ്രൈവർ കാർത്തിക് റെഡ്ഢി ഈ ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ് ഏല്പിച്ചത് ദേവരാജ ഗൗഡയെയാണ്. എന്നാൽ വീഡിയോ ചോർത്തിയതിന് പിന്നിൽ കോൺഗ്രസാണെന്നാണ് ഇയാളുടെ ആരോപണം.

നേരത്തെ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് ഗൗഡ കഴിഞ്ഞ വർഷം ബിജെപി നേതൃത്വത്തെ അറിയിക്കുകയും ഇയാളെ മത്സരിപ്പിക്കരുതെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ജെഡിഎസുമായി സഖ്യമുണ്ടാക്കിയ ബിജെപി, പ്രജ്വലിനെ ഹാസനിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.”

Continue Reading