Connect with us

HEALTH

അടുത്ത ആഴ്ചമുതൽ യുകെയിൽ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും

Published

on

ലണ്ടൻ: അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന്അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി യു.കെ. അടുത്ത ആഴ്ചമുതൽ യുകെയിൽ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും.

ഫൈസർ-ബയേൺടെക്കിന്റെ കോവിഡ് -19 വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകാനുള്ള മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ച്ആർഎ) ശുപാർശ അംഗീകരിച്ചതായി യു.കെ.സർക്കാരും അറിയിച്ചു.

വാക്സിൻ യുകെയിൽ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഫൈസർ ചെയർമാൻ ആൽബേർട്ട് ബൗർല പറഞ്ഞു.

അവസാനഘട്ട പരീക്ഷണങ്ങൾ പൂർത്തിയായപ്പോൾ കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസർ അറിയിച്ചിരുന്നു.

Continue Reading