KERALA
കുമളി-കമ്പം പാതയില്‍ കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി.

ഇടുക്കി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കുമളി-കമ്പം പാതയില്‍ കമ്പംമെട്ടിന് സമീപത്തെ കൃഷിയിടത്തിലാണ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടത്.
കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായി ജോർജ് പി.സ്കറിയ (60), ഭാര്യ മേഴ്സി (58), മകൻ അഖിൽ എസ്.ജോർജ് (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇവർ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം.
. മുന്നിലെ രണ്ട് സീറ്റുകളിലായിരുന്നു പുരുഷന്മാരുടെ മൃതദേഹം. പിന്‍സീറ്റില്‍ ഡോറിനോട് ചാരിയിരിക്കുന്നനിലയിലാണ് സ്ത്രീയുടെ മൃതദേഹം. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.
വിവരമറിഞ്ഞ് തമിഴ്‌നാട് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് സംഘം കൂടി സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.