Connect with us

Crime

കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ ചെയ്തു.കോഴിക്കോട് ∙ മെഡിക്കൽ കോളജിൽ ഗുരുതര വീഴ്ച

Published

on

കോഴിക്കോട് : മെഡിക്കൽ കോളജിൽ കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ ചെയ്തു. കൈയിലെ
ആറാം വിരൽ‌ നീക്കം ചെയ്യാനെത്തിയതായിരുന്നു കുട്ടി. എന്നാൽ ഓപ്പറേഷൻ തിയേറ്ററിൽ കൈവിരലിന് പകരം നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. പിന്നീട് മറ്റൊരു ശസ്ത്രക്രിയ നടത്തിയാണ് ആറാം വിരൽ നീക്കം ചെയ്തത്.

നാവിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുട്ടിയുടെ ബന്ധുക്കളോട് മാപ്പു പറഞ്ഞു. അമ്മയും കു‍ഞ്ഞും വിഭാഗത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. സംഭവം വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് കുട്ടിയുടെ ബന്ധുക്കളുമായി ചർച്ച നടത്തി.. കുട്ടി ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. സംഭവം സംബന്ധിച്ച് കുട്ടിയുടെ പിതാവ് ആശുപത്രി സൂപ്രണ്ടിനും പോലീസിനും പരാതി നൽകി. ഇനി ഒരു കുട്ടിക്കും ഇത്തരത്തിൽ സംഭവിക്കരുതെന്ന് ബന്ധുക്കൾ പറഞ്ഞു. മറ്റാർക്കോ ചെയ്യേണ്ട നാവിൻ്റെ ശസ്ത്രക്രിയയാണ് ആള് മാറി കുട്ടിക്ക് ചെയ്തതെന്നും ബന്ധുക്കൾ ആരോപിച്ചു

Continue Reading