Connect with us

Crime

എറണാകുളത്ത് കടയില്‍ കയറി യുവാവിനെ കുത്തി കൊന്ന സംഭവത്തില്‍ സംഭവത്തിന്റെ സി.സി.ടി വി.ദൃശ്യം പുറത്ത്

Published

on

എറണാകുളം: എറണാകുളം തോപ്പുംപടിയില്‍ കടയില്‍ കയറി യുവാവിനെ കുത്തി കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തിന്റെ സി.സി.ടി വി.ദൃശ്യം പുറത്ത് വന്നിരിക്കുകയാണ്. പ്രകോപനമൊന്നുമില്ലാതെ യുവാവിനെ കത്തികൊണ്ട് പലതവണ കുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

യുവാവിനെ അതിക്രൂരമായി കുത്തിക്കൊന്നശേഷം യാതൊരു ഭാവഭേദവുമില്ലാതെ പ്രതി കത്തി അരയില്‍ തിരുകിയശേഷം പുറത്തേക്ക് പോവുന്നതും ദൃശ്യങ്ങളില്‍ കാണാം. കുത്തേറ്റ് നിലത്തുവീണ ബിനോയിയെ വീണ്ടും ആക്രമിക്കുകയായിരുന്നു.

മൂലങ്കുഴിയില്‍ ബിനോയ് സ്റ്റാന്‍ലിയാണ് കൊല്ലപ്പെട്ടത്. അയല്‍വാസി അലന്‍ കടയില്‍ കയറി കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് എഴേമുക്കാലോടെയാണ് കൊലപാതകം നടന്നത്. വാക്കുതര്‍ക്കത്തിനിടെയാണ് അലന്‍ ബിനോയിയെ കുത്തുന്നത്. സംഭവത്തിനുശേഷം പ്രതി അലന്‍ രക്ഷപെട്ടു. സംഭവത്തില്‍ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.”

Continue Reading