Education
കുട്ടികളിൽ ധാർമിക ബോധം വളർത്തണം : പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: വിദ്യാർത്ഥികൾ ഏതു സിലബസിലോ സ്കീമിലോ പഠിച്ചാലും അവരിൽ ധാർമികത വളർത്തേണ്ടത് അനിവാര്യമാണെന്ന് മുൻ എം. പി. പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സ്വകാര്യ അൺ എയിഡഡ് വിദ്യാലയങ്ങളിൽ ധാർമിക ബോധം വളർത്തുന്ന പുസ്തകങ്ങൾ പ്രചരിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. കായംകുളം യൂനുസ് രചിച്ച ‘സുഭാഷിതങ്ങൾ ‘ എന്ന ഗ്രന്ഥം ആൾ കേരള സെൽഫ് ഫിനാൻസ് സ്കൂൾസ് ഫെഡറേഷൻ പ്രസിഡന്റ് രാമദാസ് കതിരുരിന് കൈമാറി അദ്ദേഹം പദ്ധതിക്കു തുടക്കം കുറിച്ചു. തിരുവനന്തപുരത്തെ ഭരത് കലാക്ഷേത്രയിൽ നടന്ന ചടങ്ങിൽ . ഡോ. കായംകുളം യൂനുസ്, പി. ജി. ശിവബാബു, കെ. എസ്. ശിവരാജൻതുടങ്ങിയവരുo സംബന്ധിച്ചു.
(