Connect with us

KERALA

ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതകാലവർഷം നേരത്തെയെത്തും.  ഓഗസ്റ്റിൽ പെരുമഴ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടർന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല ജില്ലകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മണിക്കൂറുകളോളം മഴ പെയ്തതോടെ കൊച്ചിയും കോഴിക്കോടും തൃശൂരും വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമഴ ശനിയാഴ്ചയോടെ ശമിക്കാൻ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ സൂചന.
ഇന്നും നാളെയും ശക്തമായ മഴ തുടരും. തെക്കൻ കേരളത്തിൽ കേന്ദ്രീകരിച്ചിരുന്ന അതിശക്തമഴ ഇന്നലെ എല്ലാ ജില്ലകളിലേക്കും വ്യാപിച്ചു. ഉയർന്ന തിരമാലയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. വടക്കൻ ജില്ലകളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെ രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതോടെ മഴക്കെടുതിയിൽ ഇതുവരെ മരിച്ചവർ ആറായി.

അതിനിടെ  സംസ്ഥാനത്ത് ഇക്കുറി കാലവർഷം നേരത്തെയെത്തും. രണ്ടാംപാദമായ ഓഗസ്റ്റിൽ അത് പെരുമഴയായേക്കാമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ജൂൺ, ജൂലായ് മാസങ്ങളിൽ പതിവ് അളവിലോ അല്പം കൂടുതലോ മഴ ലഭിക്കും. ഇന്ത്യൻ മഹാസമുദ്രോപരിതലത്തിലെ ചൂട് കൂടുതലാണിപ്പോൾ. ഇത് സാധാരണനിലയിലേക്ക് മാറുന്നതാണ് കാലവർഷം നേരത്തെയെത്താൻ കാരണം. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ കാലവർഷം കൂടുതൽ ശക്തിപ്രാപിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ ഡൈപോൾ പ്രതിഭാസത്തിലെ മാറ്റം കാരണമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ കിഴക്കൻ ഉഷ്ണമേഖലയ്ക്കും പടിഞ്ഞാറൻ ഉഷ്ണമേഖലയ്ക്കും ഇടയിലെ ജലോപരിതല താപനില വ്യത്യസ്തമാകുമ്പോൾ സംഭവിക്കുന്ന ക്രമരഹിതമായ കാലാവസ്ഥാ പ്രതിഭാസമാണ് ഡൈപോൾ.

Continue Reading