Gulf
പ്രവാസ ലോകത്തെത്തുന്ന മലയാളി സമൂഹത്തിന് മുസ്‌ലിം ലീഗ് നൽകുന്ന സുരക്ഷാ കവചമാണ് കെഎംസിസി -പിപിഎ ഹമീദ്

ദോഹ : നാടുവിട്ട് പ്രവാസ ലോകത്തെത്തുന്ന മലയാളി സമൂഹത്തിന് മുസ്‌ലിം ലീഗ് നൽകുന്ന സുരക്ഷാ കവചമാണ് കെഎംസിസിയെന്ന് മുസ്‌ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷററും കല്ലിക്കണ്ടി എൻഎഎം കോളേജ് ജനറൽ സെക്രട്ടറിയുമായ പിപിഎ ഹമീദ് പറഞ്ഞു. ഹൃസ്വ സന്ദർശനാർത്ഥം ഖത്തറിലെത്തിയ ഹമീദിന് കെഎംസിസി സംസ്ഥാന കമ്മിറ്റി കെഎംസിസി ഖത്തർ ആസ്ഥാനത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് പാർട്ടിയുടെ പ്രവർത്തന മേഖലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾകൊണ്ട് വിപ്ലവം തീർത്ത മഹത്തായ സംഘടനയാണ് കെഎംസിസി.
സംഘടനാ രംഗത്ത് നേതൃത്വം നൽകുന്നവർ എല്ലാവരെയും ചേർത്തുനിർത്തി പാർട്ടിയുടെ ശക്തി വർദ്ധിപ്പിക്കുന്നതിന് പരിശ്രമിക്കണം. വ്യക്തി താല്പര്യങ്ങളുടെ പേരിൽ വിഭാഗീയ വളർത്തി മറ്റുള്ളവരെ പ്രവർത്തന മേഖലകളിൽനിന്ന് അകറ്റി നിർത്താനുള്ള ശ്രമങ്ങളെ പാർട്ടി പ്രവർത്തകർ പ്രതിരോധിക്കണം.
അഭിപ്രായങ്ങൾ പ്രശ്നാധിഷ്ഠിതമായി കാണാനും പ്രവർത്തകരെ പാർട്ടിക്ക് വേണ്ടി ഉപയോഗപ്പെടുത്താനും നേതൃ നിരയിലുള്ളവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത്, എൻഎഎം കോളേജ് പ്രസിഡണ്ട് അടിയോട്ടിൽ അഹമ്മദ്, കെഎംസിസി നേതാക്കളായ അബ്ദുറഹീം പാക്കഞ്ഞി, അൻവർബാബു വടകര, സിദ്ധീഖ് വാഴക്കാട്, അഷറഫ് ആറളം, സമീർ മുഹമ്മദ് പാലക്കാട്, ശംസുദ്ധീൻ വാണിമേൽ, സവാദ് വെളിയംകോട് , ഇസ്മായിൽ കളപ്പുരയിൽ, അക്ബർ പെരിങ്ങത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.