Crime
ഗുണ്ടാനേതാവ് നടത്തിയ വിരുന്നിൽ ഡിവൈഎസ്‌പിയും ‘പരിശോധനയ്ക്കായി എസ്‌ഐയും സംഘവും എത്തിയതോടെ ഡിവൈഎസ്‌പി ശുചിമുറിയിൽ ഒളിച്ചു

അങ്കമാലി: ഗുണ്ടാനേതാവ് നടത്തിയ വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്‌പിയും മറ്റ് പൊലീസുകാരും. ആലപ്പുഴയിലെ ഡിവൈഎസ്പി എംജി സാബുവും പൊലീസുകാരുമാണ് വിരുന്നിൽ പങ്കെടുത്തത്. പരിശോധനയ്ക്കായി എസ്‌ഐയും സംഘവും എത്തിയതോടെ ഡിവൈഎസ്‌പി ശുചിമുറിയിൽ ഒളിക്കുകയായിരുന്നു. ഗുണ്ടാനേതാവ് തമ്മനം ഫൈസലാണ് സ്വന്തം വീട്ടിൽ വിരുന്നൊരുക്കിയത്. സംഭവത്തിൽ പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾ മനുഷ്യൻ്റെ സമാധാനജീവിതം തകർക്കുന്ന സംഭവങ്ങൾ ഏറി വന്നതോടെ മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ തീരുമാനിച്ചിരുന്നു ഇതിനിടെയാണ് പോലീസ് – ഗുണ്ടാ സംഘങ്ങളുടെ വഴി വിട്ട ബന്ധം പുറത്ത് വരുന്നത്. പോലീസ് സേനക്ക് തന്നെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്