Connect with us

KERALA

പൂരനഗരിയില്‍ സുരേഷ് ഗോപിയുടെ വിജയം ഒരാഴ്ച ആഘോഷിക്കും

Published

on

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയം ആഘോഷമാക്കാന്‍ ഒരുങ്ങി ബിജെപി. ഇന്ന് സുരേഷ് ഗോപിക്ക് തൃശൂരില്‍ സ്വീകരണം നല്‍കും.

കാല്‍ ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ് പൂരനഗരിയില്‍ ഒരുക്കിയിട്ടുള്ളത്. ഇന്ന് ഉച്ചകഴിഞ്ഞ് നെടുമ്പാശ്ശേരിയില്‍ നിന്ന് കാര്‍ റാലിയായി സുരേഷ് ഗോപി തൃശ്ശൂരിലെത്തും.

തൃശൂര്‍ സ്വരാജ് റൗണ്ടില്‍ സുരേഷ് ഗോപിയെ കാല്‍ലക്ഷം പ്രവര്‍ത്തകര്‍ സ്വീകരിക്കും. ഒരാഴ്ച നീളുന്ന ആഘോഷ പ്രകടനങ്ങള്‍ക്കാണ് ബിജെപി ജില്ലാ നേതൃത്വം ഒരുക്കം നടത്തുന്നത്.

7 ദിവസം 7 മണ്ഡലങ്ങളില്‍ ആഹ്ലാദ റാലിയും ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിലെ കടുത്ത ത്രികോണ മത്സരത്തില്‍ 6 മണ്ഡലങ്ങള്‍ സുരേഷ് ഗോപിയെ പിന്തുണച്ചു. എന്നാല്‍ ഗുരുവായൂര്‍ നിയമസഭ മണ്ഡലം യുഡിഎഫിനൊപ്പമായിരുന്നു.”

Continue Reading