Gulf
പോളിറ്റിക്കൽ ക്ലിയറൻസ് നൽകാത്ത കേന്ദ്ര സർക്കാരിന്‍റെ നടപടി ദൗർഭാഗ്യകരം

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന് കുവൈറ്റിലേക്ക് പോകാൻ പോളിറ്റിക്കൽ ക്ലിയറൻസ് നൽകാത്ത കേന്ദ്ര സർക്കാരിന്‍റെ നടപടി ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിദേശ രാജ്യങ്ങളിൽ ഇത്തരമൊരു ദുരന്തം ഉണ്ടാവുമ്പോൾ കേന്ദ്ര-സംസ്ഥാന പ്രതിനിധികൾ അവിടെ എത്തേണ്ടത് അത്യാവശ്യമാണ്. കേന്ദ്രം ഇത്തരത്തിലൊരു തീരുമാനമെടുത്തപ്പോൾ കേന്ദ്രം ഒപ്പം നിൽക്കണമായിരുന്നു എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതിലൂടെ തെറ്റായ സന്ദേശമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ഈ സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണ് ഒരു മന്ത്രിയെ സർക്കാർ വിടാൻ തീരുമാനിച്ചത്. ഫോണിൽ ബന്ധപ്പെടുന്നതിനൊക്കെ പരിതിയുണ്ട്. വശ്യമില്ലാത്ത സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു.