Gulf
വീണാ ജോർജിന് കുവൈറ്റിലേക്ക് പോവാൻ കഴിയാത്ത കേന്ദ്ര നടപടി ശരിയായില്ലെന്നും ഇത് വിവാദത്തിനുള്ള സമയമല്ലെന്നും പിണറായി

കൊച്ചി :ആരോഗ്യ മന്ത്രി വീണാ ജോർജിന് കുവൈറ്റിലേക്ക് പോവാൻ കഴിയാത്ത കേന്ദ്ര നടപടി ശരിയായില്ലെന്നും എന്നാൽ ഇത് വിവാദത്തിനുള്ള സമയമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം പിന്നീട് ചർച്ച ചെയ്യാം. കുവൈത്ത് തീപ്പിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ ഭൗതികശരീരം ഏറ്റുവാങ്ങാന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു മുഖ്യമന്ത്രി.