Connect with us

KERALA

പാലക്കാട് രാഹുലിന് സാധ്യതയേറിചേലക്കരയിൽ രമ്യയും

Published

on

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാൻ സാധ്യതയേറി. ചേലക്കരയിൽ  മുൻ എം.പി രമ്യാ ഹരിദാസിനാണ്  പ്രഥമപരിഗണന. വയനാട്ടിൽ പ്രിയങ്കാ ഗാന്ധി വരുന്നത് ഉപതിരഞ്ഞെടുപ്പിൽ ​ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ ‘

ഷാഫി പറമ്പിലിന് പകരം രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇറക്കി പാലക്കാട് പിടിക്കാനാണ് യുഡി എഫ് നീക്കം. ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ നേതാക്കൾ പിന്തുണച്ചുവെന്നാണ് വിവരം. മറ്റ് പേരുകളൊന്നും പാക്കാടുമായി ബന്ധപ്പെട്ട് നിലവിൽ യു.ഡി.എഫിന്റെ മുന്നിൽ വന്നില്ല

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും രമ്യാ ഹരിദാസ് പിടിച്ച വോട്ടുകൾ കണക്കിലെടുത്താണ് രമ്യയെ തന്നെ വീണ്ടും കളത്തിലിറക്കുന്നതിനെക്കുറിച്ച് യു.ഡി.എഫ് ചിന്തിക്കുന്നത്. 35,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ വിജയിക്കുന്നത്. എന്നാൽ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് 8,798 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ തവണ മണ്ഡലത്തിൽ നിന്നും മത്സരിച്ച സി.സി. ശ്രീകുമാറിന്റെ പേരും യു.ഡി.എഫ് പരി​ഗണിക്കുന്നുണ്ട്.

Continue Reading