KERALA
നിയമസഭയിൽ ബഹളംവച്ച സച്ചിൻ ദേവിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് .ട്രാൻസ്പോർട്ട് ബസ് ഡ്രൈവറെ റോഡിൽ തടഞ്ഞ് വിരട്ടിയ സംഭവമല്ല താൻ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു.

തിരുവനന്തപുരം: നിയമസഭയിൽ ബഹളംവച്ച ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂരിലെ ബോംബ് നിർമാണവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്നതിനിടെയായിരുന്നു സച്ചിൻദേവ് ബഹളം വച്ചത്. തുടർന്ന്, ട്രാൻസ്പോർട്ട് ബസ് ഡ്രൈവറെ റോഡിൽ തടഞ്ഞ് വിരട്ടിയ സംഭവമല്ല താൻ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് സച്ചിനെ ഓർമ്മിപ്പിച്ചു.
‘ഞാന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കാര്യമല്ല പറഞ്ഞത്. ബോംബ് വച്ച കാര്യമാണ് പറഞ്ഞത്. ഇത്രയും ചൂടായി ബഹളം വയ്‌ക്കേണ്ട കാര്യമില്ല. ഞാന്‍ ബോംബ് നിര്‍മാണത്തിന്റെ കാര്യമാണ് പറയുന്നത്.
സര്‍ക്കാര്‍ ഈ ക്രമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു. സര്‍ക്കാരിന്റേയും പോലീസിന്റേയും ഒത്താശയോടെ ബോംബ് നിര്‍മാണ് നടക്കുന്നു. നിരപരാധികള്‍ മരിക്കുകയും സംഘര്‍ഷങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന ഈ സാഹചര്യത്തെ മറികടക്കാന്‍ വേണ്ടി ഒരു പ്രവൃത്തിയും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.