HEALTH
കൊറോണ വൈറസ് :പുരുഷന്‍മാരില്‍ ഉദ്ധാരണക്കുറവ് ഉണ്ടാകാന്‍ സാധ്യതയേറെ

ഡൽഹി.. കൊറോണ വൈറസുമായി പോരാടുകയാണ് ലോകം. ഇതിനോടകം അനവധി ജീവനുകള്‍ നഷ്ടമായിരിക്കുകയാണ്. ലോക രാജ്യങ്ങള്‍ വാക്‌സിന്റെ വരവിന് വേണ്ടി കാത്തിരിക്കുന്ന ഈ സമയത്ത് രോഗം ഭേദമായവരില്‍ നടത്തിവരുന്ന പഠനങ്ങള്‍ക്കൊടുവില്‍ പുത്തന്‍ ഫലങ്ങള്‍ പുറത്തുവരുന്നു.
ഏറ്റവും പുതിയ പഠനം അനുസരിച്ച് പുരുഷന്‍മാരില്‍ ഉദ്ധാരണക്കുറവ് ഉണ്ടാകാന്‍ സാധ്യതയേറെ. ഇതിനോടൊപ്പം, ദീര്‍ഘകാല സങ്കീര്‍ണതകള്‍ പുരുഷന്മാരില്‍ അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് ചികിത്സകള്‍ മെച്ചപ്പെടുകയും വാക്‌സിന്‍ ലഭിക്കുകയും ചെയ്താലും ഉദ്ധാരണക്കുറവിനുള്ള സാധ്യത ഉള്‍പ്പെടെ മറ്റ് ചില ബുദ്ധിമുട്ടുകളും ഉണ്ടാകാം.
‘ഈ വൈറസിന് നിങ്ങളെ കൊല്ലാന്‍ കഴിയുമെന്നത് മാത്രമല്ല, ഉദ്ധാരണക്കുറവ് ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍ക്ക് കാരണമാകാം’ – പകര്‍ച്ചവ്യാധി വിദഗ്ദ്ധനായ ഡോ. ഡെനാ ഗ്രേസണ്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും വൈറസ് പകരുന്നത് തടയാന്‍ മിക്ക രാജ്യങ്ങളിലും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.