Connect with us

Crime

ടിപികേസ് .പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്കാന്‍ നീക്കം ഇല്ലെന്നു സര്‍ക്കാര്‍.കെകെരമയുടെ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി

Published

on

തിരുവനന്തപുരം: ടിപികേസ് പ്രതികളുടെ ശിക്ഷ വെട്ടിക്കുറച്ച് വിട്ടയാക്കാനുള്ള നീക്കത്തിനെതിരെ കെകെരമയുടെ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി.പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്കാന്‍ നീക്കം ഇല്ലെന്നു സര്‍ക്കാര്‍ അറിയിച്ചു എന്ന് സ്പീക്കര്‍ വ്യക്തമാക്കി.സബ് മിഷന്‍ ആയി ഉന്നയിക്കാം എന്ന് സ്പീക്കര്‍ അറിയിച്ചു.ടിപി കേസ് പ്രതികളെ വിട്ടയക്കാന്‍ ശ്രമം നടക്കുന്നു എന്ന് ആക്ഷേപിച്ചാണ് നോട്ടീസ്, അങ്ങനെ ഒരു നീക്കം ഇല്ലാത്തതിനാല്‍ നോട്ടീസ് തള്ളുന്നു എന്നാണ് സ്പീക്കര്‍ വ്യക്തമാക്കിയത്.. പ്രതിപക്ഷം ശക്തമായി എതിര്‍പ്പ് ഉന്നയിച്ചു.ഇളവ് നല്‍കാനുള്ള നീക്കത്തിന് തെളിവായി കത്തു പുറത്ത് വന്നിട്ടുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.സര്‍ക്കാരിന് ഭയം ആണെന്നും അദ്ദേഹം പറഞ്ഞു.സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിലെ വാക് തര്‍ക്കത്തിന1ടുവില്‍ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി..ശിക്ഷ ഇളവില്ലെന്ന് പറയേണ്ടത് സ്പീക്കറല്ല, , മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.പ്രതിപക്ഷ പ്രതിഷേധത്തിനിടെ സഭ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു.
ടിപി കേസ് പ്രതികള്‍ക്ക് ജയിലില്‍ പോലും അനര്‍ഹ പരിഗണന കിട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.ജയില്‍ ഭക്ഷണത്തിന്റെ മെന്യു തീരുമാനിക്കുന്നത് അവരാണ്
പരോള്‍ വിവരം ചോദിച്ച് അഞ്ച് മാസമായിട്ടും കെകെ രമക്ക് ആഭ്യന്തര വകുപ്പ് മറുപടി നല്‍കിയില്ല.പ്രതികളെ സിപിഎമ്മിന് ഭയമാണ്.ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടെയാണ് പ്രതികള്‍ ജയിലില്‍ കഴിയുന്നത്.സിപിഎമ്മിനെ പ്രതികള്‍ ബ്ലാക്‌മെയ്ല്‍ ചെയ്യുകയാണ് .ഗവര്‍ണ്ണര്‍ക്ക് ഇന്ന് കെക രമ പരാതി നല്‍കും.ടിപി കേസ് പ്രതികള്‍ക് ശിക്ഷ ഇളവ് നല്‍കരുത് എന്ന് രമ ആവശ്യപ്പെടും”

Continue Reading