Connect with us

KERALA

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശി മരിച്ചു

Published

on

മലപ്പുറം: ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശി മരിച്ചു. മാറഞ്ചേരി എളയിടത്ത് മാറാടിക്കൽ അലിഖാന്‍ (62) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിൽ തെലങ്കാനയിലെ വാറങ്കലിൽ വച്ചാണ് അപകടം.

താഴത്തെ ബെർത്തിൽ കിടന്ന അലിഖാന്റെ ദേഹത്തേക്ക് മുകളിലെ ബർത്ത് പൊട്ടി വീഴുകയായിരുന്നു. ഉടൻ തന്നെ സഹയാത്രികർ സഹായത്തിനെത്തിയെങ്കിലും ആശുപത്രിയിലെത്തിക്കുന്നതിന് മുന്നേ അലി ഖാൻ മരണപ്പെടുകയായിരുന്നു.

Continue Reading