Connect with us

Crime

കത്വ ഫണ്ട് തട്ടിപ്പ് കേസിൽ പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെയുള്ള കേസിലെ നടപടിക്ക് സ്റ്റേ

Published

on

കൊച്ചി:കത്വ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനും അഖിലേന്ത്യാ സെക്രട്ടറി സി കെ സുബൈറിനുമെതിരെയുള്ള കേസിലെ നടപടിസ്റ്റേ ചെയ്ത് ഹൈക്കോടതി.

ഇരുവരും നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി ജാമ്യം എടുത്തിരുന്നു. കത്വ പെൺകുട്ടിക്കായി ശേഖരിച്ച തുകയിൽ 15 ലക്ഷം രൂപ പി കെ ഫിറോസും സി കെ സുബൈറും വകമാറ്റി ചിലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗിൽ നിന്ന് രാജിവെച്ച യൂസുഫ് പടനിലം ആയിരുന്നു പരാതിക്കാരൻ. 2021-ലാണ് ഇവർക്കെതിരെ അഴിമതി ആരോപണമുയർന്നത്.”

Continue Reading