Connect with us

Crime

15 വർഷം മുമ്പ് കാണാതായ മാന്നാർ സ്വദേശിയായ യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് സെപ്റ്റിക് ടാങ്കിൽ താഴ്ത്തി

Published

on

ആലപ്പുഴ: 15 വർഷം മുൻപ് മാവേലിക്കരയിൽ നിന്ന് കാണാതായ മാന്നാർ സ്വദേശി കലയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് സെപ്റ്റിക് ടാങ്കിൽ താഴ്ത്തുകയായിരുന്നുവെന്ന് പൊലീസ്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതിനെത്തുടർന്ന് കലയുടെ ഭർത്താവ് അടക്കം 5 പേരെ അറസ്റ്റ് ചെയ്തു. സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കലയുടെയും ഭർത്താവ് അനിലിന്‍റെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും വ്യത്യസ്ത സമുദായത്തിൽ നിന്നായിരുന്നതു കൊണ്ട് അനിലിന്‍റെ വീട്ടുകാർ ഇവരെ അംഗീകരിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ ബന്ധുവീട്ടിലാണ് വിവാഹശേഷം ഇവർ താസമിച്ചിരുന്നത്. അതിനു ശേഷം അനിൽ അംഗോളയിലേക്ക് ജോലിക്കു പോയി. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അപഖ്യാതി പടർന്നതിനെത്തുടർന്ന് ഇരുവരും തമ്മിൽ കലഹമുണ്ടായിരുന്നു. സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാൻ കല ഒരുങ്ങിയപ്പോൾ മകനെ തനിക്ക് വേണമെന്ന് അനിൽ ആവശ്യപ്പെട്ടിരുന്നു.

Continue Reading