KERALA
പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കും

തിരുവനന്തപുരം: വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന സൂചന പങ്കിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിക്കും ആനി രാജയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും വരുന്ന ഉപതിരഞ്ഞെടുപ്പിലും താൻ തന്നെ മത്സരിക്കുമെന്നാണ് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് ഇന്ന് സൂചിപ്പിച്ചത്.
പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കും. വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഗുരുദേവ കോളേജിൽ പ്രിൻസിപ്പലിനെ ആക്രമിച്ച സംഭവത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്ഥാനാർഥിത്വം സംബന്ധിച്ചും സുരേന്ദ്രൻ സംസാരിച്ചത്. മുഖ്യമന്ത്രി മൗനം വെടിയണമെന്നും അൽപമെങ്കിലും ആത്മാർത്ഥത ആഭ്യന്തരമന്ത്രിയെന്ന നിലയിലുണ്ടെങ്കിൽ പ്രിൽസിപ്പലിനെ ആക്രമിച്ച കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.