Connect with us

Education

പടിയൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

Published

on

കണ്ണൂർ: ഇരിട്ടി പടിയൂരിൽ ചൊവ്വാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം ഇന്ന് കണ്ടെത്തി. ഇരിക്കൂർ സിബ്ഗ കോളേജ് വിദ്യാർഥിനി എടയന്നൂർ തെരൂരിലെ ഷഹർബാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൂവം കടവിലെ വളവിൽ നിന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെടുത്തത്. ഒഴുക്കിൽപെട്ട് കാണാതായ മറ്റൊരു വിദ്യാഥിനി ചക്കരക്കൽ നാലാം പീടികയിലെ സൂര്യക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

പഴശ്ശി ജലസംഭരണിയുടെ പടിയൂർ പൂവംകടവിലാണ് വിദ്യാർഥിനികളെ കാണാതായത്. ജില്ലയിലെ എല്ലാ അഗ്നിരക്ഷാസേനാ വിഭാഗങ്ങളിൽനിന്നുള്ള സ്കൂബാ സംഘത്തിന്റെയും മേഖലയിൽനിന്നുള്ള മുങ്ങൽ വിദഗ്ധ സംഘത്തിന്റെയും നേതൃത്വത്തിൽ സംഭരണിയിലെ മൂന്ന് കിലോമീറ്ററോളം വരുന്ന ഭാഗങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. രാവിലെയോടെയാണ് വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തത്.

ഇരിക്കൂർ സിബ്ഗ കോളേജിലെ അവസാന വർഷ ബി.എ. സൈക്കോളജി ബിരുദ വിദ്യാർഥിനികളായ എടയന്നൂരിലെ ഹഫ്‌സത്ത് മൻസിലിൽ ഷഹർബാന (28), ചക്കരക്കൽ നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസിൽ സൂര്യ( 23) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് ഇവരെ കാണാതായത്. പടിയൂരിലെ സഹപാഠിയായ ജസീനയുടെ വീട്ടിലെത്തിയ ഇവർ ഫോട്ടോയെടുക്കാനായ്പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

Continue Reading