Connect with us

Crime

ഒന്നുകില്‍ കിടപ്പാടം പണയപ്പെടുത്തി വിദേശരാജ്യങ്ങളിലേക്ക് നാടുവിട്ടുക. അല്ലെങ്കില്‍ എസ്എഫ്‌ഐ അക്രമി സംഘത്തിന്‌റെ അടിമകളാവുക

Published

on

കോട്ടയം: ക്യാമ്പസുകള്‍ എസ്എഫ്‌ഐ കലാപ കേന്ദ്രങ്ങളായി മാറിയ പശ്ചാത്തലത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് മുന്നില്‍ തെരഞ്ഞെടുക്കാന്‍ രണ്ടു വഴികളെ ഉള്ളൂയെന്ന് ചലച്ചിത്ര നടനും എഴുത്തുകാരനുമായ ജോയ് മാത്യു.
ഒന്നുകില്‍ കിടപ്പാടം പണയപ്പെടുത്തി വിദേശരാജ്യങ്ങളിലേക്ക് നാടുവിട്ടുക. അല്ലെങ്കില്‍ എസ്എഫ്‌ഐ അക്രമി സംഘത്തിന്‌റെ അടിമകളാവുക .അധികാരത്തിലെ സുഖശീതളിമയില്‍ രമിക്കുകയും അതുവഴി നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന തങ്ങളുടെ മുന്‍ഗാമികളെ കാണുമ്പോള്‍ എസ്എഫ്‌ഐ യിലെ ആര്‍ക്കാണ് വായില്‍ വെള്ളമുറാത്തത്.ഇവര്‍ക്ക് എന്നാണു നേരം വെളുക്കുക. ലോകം മാറുന്നതും കാലം മാറുന്നതും അറിയുന്നില്ലേ എന്ന് സിപിഎം എന്ന പാര്‍ട്ടിയുടെയും അവര്‍ക്ക് വേണ്ടി ചുടുചോറു മാന്തുന്ന എസ്എഫ്‌ഐ കുട്ടിക്കുരങ്ങന്മാരെയും പരാമര്‍ശിച്ച് ജോയ് മാത്യു പറയുന്നു.

ഒരര്‍ത്ഥത്തില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് ഭയന്നു ഓടുകയാണ് എന്ന് പറയേണ്ടിവരും. കഷ്ടപ്പെട്ട് ഇവിടെ പഠിക്കാന്‍ തീരുമാനിച്ച സിദ്ധാര്‍ത്ഥൻ്റെ വിധി ഏത് വിദ്യാര്‍ഥിയാണ് ആഗ്രഹിക്കുകയെന്നും ഒരു മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ജോയ് മാത്യു ചൂണ്ടിക്കാണിക്കുന്നു.

Continue Reading