Connect with us

KERALA

മന്ത്രിയെന്ന നിലയിലുള്ള ആശയവിനിമയം മാത്രമാണ് സുരേഷ് ഗോപിയുമായി നടത്തിയത്രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ മറുപടിയുമായി തൃശൂര്‍ മേയര്‍

Published

on

തൃശ്ശൂർ :കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുമായുള്ള അടുപ്പത്തെക്കുറിച്ചുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ മറുപടിയുമായി തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്. മന്ത്രിയെന്ന നിലയിലുള്ള ആശയവിനിമയം മാത്രമാണ് സുരേഷ് ഗോപിയുമായി നടത്തിയതെന്നും അതില്‍ രാഷ്ട്രീയം കൂട്ടിക്കലര്‍ത്തേണ്ടതില്ലെന്നും മേയര്‍ എം കെ വര്‍ഗീസ് പറഞ്ഞു. താന്‍ ഇടതുപക്ഷത്തിനും സിപിഐഎമ്മിനുമൊപ്പമെന്ന് തൃശൂര്‍ മേയര്‍ പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കാനാകില്ല. തന്റെ ആദര്‍ശവും സുരേഷ് ഗോപിയുടെ ആദര്‍ശവും വേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ബിജെപിയിലേക്ക് പോകുമെന്ന തരത്തില്‍ വരുന്ന പ്രചാരണങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് എം കെ വര്‍ഗീസ് പറയുന്നു.

ഇടതുപക്ഷത്തിന് ഒപ്പമാണ് താന്‍ ഉറച്ച് നില്‍ക്കുന്നത്. രാഷ്ട്രീയമായ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമം. അത് നാടിന് ദോഷം ചെയ്യും. നാടിന്റെ വികസനത്തിനു വേണ്ടി തൃശ്ശൂരിന്റെ എംപി മന്ത്രി ആയപ്പോള്‍ പ്രതീക്ഷ കൊടുത്തത് തെറ്റായി തോന്നുന്നില്ല. ഇടതുപക്ഷത്തെ വ്രണപ്പെടുത്തുന്ന ഒരു പ്രവൃത്തിയും താന്‍ ചെയ്തിട്ടില്ല. സിപിഐക്ക് അതൃപ്തി വരേണ്ട സാഹചര്യം ഇല്ല. സിപിഐഎമ്മിന്റെ ഘടകകക്ഷിയായ സിപിഐ എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ അവരുമായി സംസാരിച്ചു തീര്‍ക്കാന്‍ തയാറാണ്. മേയര്‍ എന്ന നിലയില്‍ തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വന്നാല്‍ കൂടെ പോകേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വിശദീകരിച്ചു.

Continue Reading