Connect with us

KERALA

തുടര്‍ച്ചയായി നെഗറ്റീവ് പ്രശ്‌നങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നു . ഇതിനെതിരെ നിയമനടപടി സ്വീകരിക്കും

Published

on

തിരുവനന്തപുരം: തുടര്‍ച്ചയായി നെഗറ്റീവ് പ്രശ്‌നങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കുകയാണെന്ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിയാസ് കൂട്ടിച്ചേർത്തു. പി.എസ്.സി. അംഗത്വം നല്‍കാമെന്ന് വാഗ്ദാനംചെയ്ത് പ്രാദേശിക നേതാവ് കോഴവാങ്ങിയെന്ന് ആരോപണത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി ‘

‘തുടര്‍ച്ചയായി നെഗറ്റീവ് പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. അതിന്റെ ലക്ഷ്യമെന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. എന്നാല്‍, ഇത്തരം വിഷയങ്ങളില്‍ വസ്തുതയൊന്നുമില്ലെന്ന് ബോധ്യമായാലും വലിച്ചിഴയ്ക്കുന്നവര്‍ അത് തിരുത്താനോ വിശദീകരണം നല്‍കാനോ തയ്യാറാകുന്നില്ല. അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതൊരു അന്യായമല്ലേ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.എന്തുകൊണ്ടാണ് തന്നെ ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് ജനങ്ങള്‍ അറിയാം. താന്‍ പ്രത്യേകിച്ച് പറയേണ്ടകാര്യമില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Continue Reading