Connect with us

Crime

ആകാശ് തില്ലങ്കേരിക്ക് കണ്ണൂരിൽ ഡ്രൈവിംഗ്  ലൈസൻസില്ലെന്ന് ആർ ടി ഒ

Published

on

ആകാശ് തില്ലങ്കേരിക്ക് കണ്ണൂരിൽ ഡ്രൈവിംഗ്  ലൈസൻസില്ലെന്ന് ആർ ടി ഒ

തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് കണ്ണൂരിൽ ലൈസൻസില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. മറ്റ് ആർടിഒ, സബ് ആർടിഒ പരിധിയിൽ ലൈസൻസുണ്ടോയെന്ന് മോട്ടർ വാഹന വകുപ്പ് പരിശോധിച്ച് വരികയാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നമ്പർ പ്ലേറ്റില്ലാത്ത രൂപം മാറ്റിയ ജീപ്പുമായി ആകാശ് തില്ലങ്കേരി സവാരി നടത്തിയത്. പിന്നാലെ വാഹനം തിരിച്ചറിഞ്ഞ് ഉടമക്കെതിരേ എംവിഡി നടപടിയെടുത്തിരുന്നു. 9 കുറ്റങ്ങളാണ് എംവിഡി ചുമത്തിയത്. 45000 രൂപയും പിഴ വിധിച്ചിരുന്നു. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നല്‍കിയെന്ന കേസും ഉടമക്കെതിരെയാണ്. ആകാശ് തില്ലങ്കേരിയുടെ ലൈസൻസ് വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ കുറ്റം ചുമത്തിയത്.

Continue Reading