Connect with us

KERALA

കണ്ണൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ യുവതി ഒളിച്ചോടി

Published

on

ക​ണ്ണൂ​ര്‍: ബി​ജെ​പി വ​നി​താ സ്ഥാ​നാ​ര്‍​ഥി പ്ര​ചാ​ര​ണ​ത്തി​നി​ടെ ഒ​ളി​ച്ചോ​ടി. ക​ണ്ണൂ​ര്‍ മാലൂർ ഗ്രാമ പഞ്ചായത്തിലെ  ബി​ജെ​പി​യു​ടെ വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി​യാ​ണ് കാസർഗോഡ് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം മു​ങ്ങി​യ​ത്. ഗൾഫിൽ നിന്ന് അടുത്തിടെയാണ് കാമുകൻ നാട്ടിലെത്തിയത്.

ഭ​ര്‍​ത്താ​വും ര​ണ്ട് മ​ക്ക​ളു​മു​ള്ള യു​വ​തി ഭ​ര്‍​ത്താ​വു​മാ​യി വേ​ര്‍​പി​രി​ഞ്ഞ് സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. പി​ന്നാ​ലെ​യാ​ണ് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് യു​വ​തി​യെ കാ​ണാ​താ​വു​ന്ന​ത്. യു​വ​തി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
സ്ഥാനാർത്ഥി മുങ്ങിയതോടെ ബി.ജെ.പി ഇവിടെ തെരഞ്ഞെടുപ്പ് പ്രചരണം താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്

Continue Reading