Connect with us

KERALA

ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സരിത എസ്. നായരുടെ ഹര്‍ജി കോടതി തള്ളി

Published

on

ന്യൂഡൽഹി: എറണാകുളം എം.പി. ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നായർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ലോക്സഭ തിരഞ്ഞെടുപ്പിൽ സരിത നായരും എറണാകുളം മണ്ഡലത്തിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ക്രിമിനൽ കേസിൽ രണ്ട് വർഷത്തിലധികം ശിക്ഷിക്കപ്പെട്ടതിനാൽ വരണാധികാരി പത്രിക തള്ളി. ഇതിനെതിരേ സരിത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

നേരത്തെ വയനാട് ലോക്സഭ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ വിജയം ചോദ്യംചെയ്തും സരിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഈ ഹർജിയും തള്ളിയിരുന്നു.2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്, എറണാകുളം, എന്നിവിടങ്ങളിൽ സരിത നൽകിയ നാമനിർദേശ പത്രികയാണ് വരണാധികാരികൾ തള്ളിയത്. എന്നാൽ അമേഠിയിൽ സരിത നായരുടെ പത്രിക സ്വീകരിക്കുകയും സരിത തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു.

Continue Reading