KERALA
യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ വിശ്വാസികളുടെ വികാരം മാനിക്കും. വിഷയത്തില്‍ നിയമം കൊണ്ടുവരും – എം.എം ഹസ്സൻ

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ യുവതീ പ്രവേശന വിധി മറികടക്കാന്‍ ആചാര സംരക്ഷണത്തിന് വേണ്ടി നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ശബരിമലയില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി പി എമ്മിന് മതമൈത്രിയെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വാസത്തെ തകര്‍ത്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ വിശ്വാസികളുടെ വികാരം മാനിക്കും. വിഷയത്തില്‍ നിയമം കൊണ്ടുവരും. ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും ഹസ്സന്‍ പറഞ്ഞു.
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനുള്ള ഭീഷണി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ഹസ്സന്‍ കുറ്റപ്പെടുത്തി. ഉന്നതന്റെ പങ്ക് പുറത്തായതിനു പിന്നാലെയാണ് ഭീഷണി. സംസ്ഥാന സര്‍ക്കാരിന് വേണ്ടപ്പെട്ടയാളാണ് ഉന്നതനെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായി. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.