Connect with us

KERALA

ലാലു പ്രസാദിന്റെ ഗതി പണി റായി വിജയനും അടുത്തു തന്നെ വന്നു ചേരും – മുല്ലപ്പള്ളി .

Published

on

തലശ്ശേരി : ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ പോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇരുമ്പഴിയെണ്ണാൻ പോകുകയാണ്. പിണറായിക്ക് അധിക കാലം മുഖ്യമന്ത്രി കസേരയിലിരിക്കാൻ യോഗ്യതയില്ല. അദ്ദേഹത്തെ ഏതു സമയവും ചോദ്യം ചെയ്യാനും കസ്റ്റഡിയിലെടുക്കാനും അന്വേഷണ ഏജൻസികൾ തയ്യാറായി നിൽക്കുകയാണ്‌. എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം പിണറായി വിജയനാണെന്നും കെ. പി. സി. സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തലശ്ശേരിയിലെ കോൺഗ്രസ് ഓഫീസായ എൽ. എ സ് പ്രഭുമന്ദിരത്തിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
സ്വപ്ന സുരേഷിന്റെ ജീവന് ഭീഷണിയുണ്ടെന്ന പരാതി അതീവ ഗൗരവമുള്ളതാണ്. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് ഇതിന് ഉത്തരം പറയണം. സ്വപ്നക്ക് ഒരു പോറലേറ്റാൽ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പു നൽകി. ഒരീച്ചക്ക് പോലും കടന്നു ചെല്ലാൻ പറ്റാത്ത അട്ടക്കുകുളങ്ങര ജെയിലിൽ എത്തി സ്വപ്നയെ ആരാണ് ഭീഷണിപ്പെടുത്തിയതെന്ന് പറയാനുള്ള ബാധ്യത ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കുണ്ട്. സ്വപ്നയുടെ പഴയ ശബ്ദ സന്ദേശത്തിനു പിന്നിൽ വലിയ ഗൂഡാലോചനയുണ്ട്. ഇതിന്റെ അന്വേഷണം എവിടെ എത്തിയെന്ന കാര്യം ആർക്കുമറിയില്ല. ഈ സന്ദേശം ആരെ രക്ഷിക്കാനാണെന്ന് പറയണ മെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രന് പല രഹസ്യങ്ങളുമാറിയാം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് രവീന്ദ്രൻ മാറി നിൽക്കുന്നത്. രവീന്ദ്രന്റെ ജീവനും ഭീഷണിയുണ്ട്. ശിവ ശങ്കരനറിയാത്ത പല കാര്യങ്ങളും രവീന്ദ്രനറിയാം. കേരളത്തിൽ ഏറ്റവും വെറുക്കപ്പെട്ട നേതാവാണ് പിണറായി വിജയൻ . അതുപോലെ ഏറ്റവും വെറുക്കപ്പെട്ട ചിഹ്നമാണ് അരിവാൾ ചുറ്റിക നക്ഷത്രം. മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് ഏറായിരിക്കുകയാണ്. സി. എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്നതോടെ എല്ലാ കാര്യങ്ങൾക്കും തീരുമാനമാകും . ഉന്നതന്റെ പേര് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുകയാണ്. ബി. ജെ. പി നേതാവ് കെ. സുരേന്ദ്രൻ ആരോപിക്കുന്നതു പോലെ ഞാൻ വെളിപ്പെടുത്തുന്നില്ലെന്നും ഉന്നതർ ശ്രീരാമകൃഷ്ണൻ മാത്രമല്ലെന്നും വരും ദിവസങ്ങിൽ ചിത്രം വ്യക്തമാകുമെന്നും ഒരു ചോദ്യത്തിനുത്തരമായി മുല്ലപ്പള്ളി പറഞ്ഞു.

          സമാന്തര സർക്കാരായി പ്രവർത്തിക്കുന്ന സർക്കാരിന്റെ മുഴുവൻ കരാറുകളും ഏറ്റെടുക്കുന്ന ഒരു സ്ഥാപനത്തിൽ ഇ ഡി റെയ്ഡ് വന്നതോടെ സ്ഥാപത്തിന്റെ മേധാവികൾ ബി. ജെ പി നേതാക്കളുമായി ബന്ധപ്പെടുന്ന വിവരം തനിക്കറിയാമെന്നും ഊരാളുങ്കൽ ലേബർ കൺസ്ട്ര ക്ഷൻ കമ്പനിയുടെ പേരെടുത്തു പറയാതെ മുല്ലപ്പള്ളി ആരോപിച്ചു. നേരത്തെ ഈ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ് വന്നപ്പോൾ ഇതുപോലെ ബി. ജെ പി ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് ആ സംഭവത്തിന്റെ ഫയൽ വെളിച്ചം കണ്ടിരുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ സൊസൈറ്റിയാണോ ഈ സ്ഥാപനമെന്ന ചോദ്യത്തിന് പറയേണ്ട സമയത്ത് താൻ എല്ലാം തുറന്നു പറയുമെന്ന് മുല്ലപ്പള്ളി മറുപടി പറഞ്ഞു. 

     വെൽഫെയർ പാർട്ടി യുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് അടഞ്ഞ അധ്യായമാണെന്നും അക്കാര്യത്തെക്കുറിച്ച് കെ. സി വേണുഗോപാൽ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ മറുപടി നൽകിയെന്നും മുല്ലപ്പള്ളി പറഞ്ഞു. സി. പി. എമ്മും ബി. ജെ. പി.യും ഈ തെരഞ്ഞെടുപ്പിൽ ധാരണയിലാണ്. മലപ്പുറത്തും കണ്ണൂരിലുമായി ഈ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസും ബി. ജെ. പിയും തമ്മിൽ ധാരണയെന്ന മന്ത്രി ക ട ക സള്ളി യുടെ പ്രസ്ഥാവനക്ക് മറുപടി അർഹിക്കുന്നില്ലെന്നും മറപടി പറയേണ്ടവർക്ക് തക്ക സമയത്ത് മറുപടി നൽകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 
  യു. ഡി എഫിന് ഈ തെരഞ്ഞെടുപ്പിൽ തികഞ്ഞ ശുഭ പ്രതീക്ഷയാണുള്ളത്. വോട്ടർമാർക്കിടയിൽ ആവേശകരമായ പ്രതികരണമാണ് കാണാൻ കഴിയുന്നത്. ജനം ഒരു മാറ്റത്തിനു വേണ്ടി ആഗ്രഹിക്കുകയാണ് അതിനാൽ യു. ഡി. എഫ് റെക്കോഡ് ഭൂരിപക്ഷം നേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നാലഞ്ചു ദിവസമായി മുഖ്യമന്ത്രി പിണറായി വിജയൻ അജ്ഞാത വാസത്തിലാണ്. കേരള ചരിത്രത്തിൽ ഇത് അത്യപൂർവ്വ സംഭവമാണ്. ഇ എം. എസ്. , നായനാർ ഉൾപ്പെടെയുള്ള മുൻ മുഖ്യമന്ത്രിമാർ തെരഞ്ഞെടുപ്പു വേളയിൽ സജീവമായി പ്രത്യക്ഷപ്പെട്ടെങ്കിലും പിണറായി പ്രചരണ പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. വാർത്ത സമ്മേളനത്തിൽ അഡ്വ. പി, എം നിയാസ്, അഡ്വ. സി. ടി സജിത്ത്, എം പി അരവിന്ദാക്ഷൻ, എം. പി അസൈനാർ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Continue Reading