Connect with us

Crime

പത്തനംതിട്ടയിൽ സിപിഎമ്മിൽ ചേർന്നവരിൽ ഒളിവിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയും

Published

on

പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎമ്മിൽ ചേർന്ന 62 പേരിൽ ഒളിവിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയുമുണ്ടെന്ന് വിവരം. കാപ്പ കേസ് പ്രതിയും കഞ്ചാവ് കേസ് പ്രതിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പിന്നാലെയാണ് വധകേസ് പ്രതികൂടി ഉൾപ്പെട്ടതായുള്ള വിവരം പുറത്തു വന്നത്. എസ്എഫ്ഐ പ്രവർത്തകരായ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷാണ് സിപിഎമ്മിലെത്തിയത്.

നാലാം പ്രതിയായ സുധീഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലായിരുന്ന പ്രതിയെ സിപിഎം ജില്ലാ സെക്രട്ടറി രക്തഹാരം അണിഞ്ഞ് സ്വീകരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 62 പേരുടെ സിപിഎം പ്രവേശം പാർട്ടിയിൽ ആവേശമുണ്ടാക്കിയെങ്കിലും ഇപ്പോൾ ഇത് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

Continue Reading