KERALA
രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ച് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 25 ശതമാനം പോളിംഗ്

എറണാകുളം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ച് മൂന്ന് മണിക്കൂർ പിന്നിടുന്പോൾ തന്നെ മികച്ച പോളിംഗ്. 24.73 ശതമാനം പോളിംഗാണ് രാവിലെ തന്നെ രേഖപ്പെടുത്തിയത്.
കോട്ടയം 18.88, എറണാകുളം 18.29, തൃശൂര്‍ 18.50, പാലക്കാട് 18.28, വയനാട് 19.23 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ശതമാന കണക്കുകൾ.
രാവിലെ 6.30 മുതല്‍ തന്നെ വോട്ടര്‍മാര്‍ പല പോളിംഗ് ബൂത്തുകളിലും എത്തിച്ചേര്‍ന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് പോളിംഗ് നടക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ തൃശൂരിലെ വടക്കാഞ്ചേരിയില്‍ മന്ത്രി എ.സി. മൊയ്തീന് രാവിലെ 6.55 വോട്ട് രേഖപ്പെടുത്തിയത് വിവാദങ്ങൾക്ക് ഇടയാക്കി. അതേസമയ വിവാദങ്ങള്‍ ബാധിക്കില്ലെന്നും വീട് മുടക്കുന്നവര്‍ക്ക് ജനം വോട്ട് നല്‍കില്ലെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി പ്രതികരിച്ചു.
കോട്ടയം കുട്ടിക്കലിൽ വോട്ടിംഗ് നിശ്ചയിച്ച സമയത്തേക്കാൾ ഒരു മണിക്കൂർ നേരത്തെ ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിക്കേണ്ട വോട്ടെടുപ്പാണ് ഒരു മണിക്കൂർ നേരത്തെ ആരംഭിച്ചത്. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട്ടില്‍ രാവിലെ ആറിന് വോട്ടെടുപ്പ് തുടങ്ങിയത്. 17 പേര് വോട്ട് ചെയ്ത ശേഷം പോളിംഗ് നിര്‍ത്തിവച്ചു.
പാലക്കാട് സെന്റ്. സെബാസ്റ്റ്യൻ സ്കൂളിലെ പോളിംഗ് വൈകിയിരുന്നു. വോട്ടിംഗ് യന്ത്രം തകരാറായതിനെ തുടർന്നാണ് പോളിംഗ് വൈകിയത്. പിന്നീട് തകരാർ പരിഹരിച്ച് വോട്ടിംഗ് ആരംഭിച്ചു.