KERALA
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അഴിമതിക്കാരായ മുഴുനാളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരും-ചെന്നിത്തല

തലശ്ശേരി- ഇടതുപക്ഷ സര്‍ക്കാറിനെതിരെ തെളിവുകളുടെ പിന്‍ബലത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നും പകല്‍ കൊള്ളക്കാരെ ഇനിയും തുറന്ന് കാട്ടുമെന്നും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അഴിമതിക്കാരായ മുഴുവനാളുകളെയും നിയമത്തിന് മുന്നിലെത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തലശ്ശേരി പഴയ ബസ്റ്റാന്റ് പരിസരത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
സ്പ്രിംഗ്‌ളര്‍ അഴിമതി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ സര്‍ക്കാറിന്റെ മുഴുവന്‍ അഴിമതിക്കഥകളും പുറത്ത് കൊണ്ട് വന്നത് യു.ഡി.എഫ് ഉള്‍പ്പെടുന്ന പ്രതിപക്ഷമാണ്. എത്ര അന്വേഷണ കമ്മീഷനെ വെച്ചാലും സ്പ്രിംഗ്‌ളര്‍ അഴിമതിയില്‍ സര്‍ക്കാറിന് ക്ലീന്‍ ചീറ്റ് ലഭിക്കില്ല. സര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അഴിമതികള്‍ അന്വേഷിക്കാനെത്തിയപ്പോള്‍ അത് സര്‍ക്കാറിനെ അട്ടിമറിക്കാനാണെന്ന് വിളിച്ച് പറയുകയാണ്. ഈ സര്‍ക്കാറിനെ അടുത്ത തെരഞ്ഞെടുപ്പില്‍ കേരള ജനത ബാലറ്റിലൂടെ അട്ടിമറിക്കുമെന്നും കേരള ചരിത്രത്തില്‍ ഇത്രയും കൊള്ളയും അഴിമതിയും നടത്തിയ മറ്റൊരു സര്‍ക്കാര്‍ ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളത്തിലെ യു.ഡി.എഫ് ദ്വിമുഖ പോരാട്ടമാണ് നടത്തുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെയും തെറ്റായ നയങ്ങള്‍ നടപ്പിലാക്കുന്ന ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാറിനെതിരെയുമുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ്. വാഗാദാനങ്ങള്‍ നല്‍കി ആ വാഗാദാനങ്ങള്‍ നടപ്പിലാക്കാത സര്‍ക്കാറായി ഇടതുപക്ഷ സര്‍ക്കാര്‍ മാറി. ഒരു രാഷട്രീയ പ്രസ്ഥാനത്തിനും ഇത്രമാത്രം ജീര്‍ണ്ണയുണ്ടായിട്ടില്ല . സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനും ഇപ്പോള്‍ ജയിലിലാണ്. ഇത് നല്ല കാര്യം ചെയ്തിട്ടല്ലെന്നും നാലര വര്‍ഷക്കാലം പാര്‍ട്ടി നേതാക്കളും അവരുടെ പിണിയാളുകളും കോടികളാണ് സമ്പാദിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
അടുത്ത യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ 150 വര്‍ഷത്തിലേറെ പഴക്കമുള്ള തലശ്ശേരി നഗരസഭയെ കോര്‍പ്പറേഷനാക്കി ഉയര്‍ത്തുമെന്നും ചെന്നിത്തല ഉറപ്പ് നല്‍കി.
അഡ്വ.സി.ടി സജിത്ത് അധ്യക്ഷനായി.
ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി, അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ, വി.എ നാരായണന്‍, റിജില്‍ മാക്കുറ്റി, സജീവ് മാറോളി, എം.പി അരവിന്ദാക്ഷന്‍, അഡ്വ.പി.വി സൈനുദ്ദീന്‍, അഡ്വ.കെ.എ ലത്തീഫ്, വി.സി പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്