KERALA
ബാര്‍ കോഴ ആരോപണത്തില്‍ ഗവര്‍ണര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ മുന്‍ മന്ത്രിമാര്‍ക്കെതിരേ അന്വേഷണത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു. മുന്‍ മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേ അന്വേഷണം നടത്താന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ബാര്‍കോഴ ആരോപണം ഉയര്‍ന്ന സമയത്ത് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റായിരുന്നതിനാല്‍ ഗവര്‍ണറുടെ പ്രത്യേക അനുമതി വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. അന്ന് എം.എല്‍.എ. ആയതിനാല്‍ സ്പീക്കറുടെ അനുമതിയോടെ വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
മുന്‍ മന്ത്രിമാര്‍ക്കെതിരായ അന്വേഷണത്തിന് അനുമതി നല്‍കരുതെന്നു കാണിച്ച് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്ത്കൂടി പരിഗണിച്ചായിരിക്കും കൂടുതല്‍ തെളിവുകള്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്