Crime
സിദ്ധാർത്ഥൻ്റെ മരണം; മുൻ വി.സി എം.ആർ ശശീന്ദ്രനെതിരെ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ മുൻ വൈസ് ചാൻസിലർ എം.ആർ ശശീന്ദ്രനെതിരെ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്. സിദ്ധാർത്ഥനെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിക്കുന്ന സമയം വിസി ഓഫീസിൽ ഉണ്ടായിരുന്നുവെന്നും സമയബന്ധിതമായി നടപടി എടുക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ജസ്റ്റീസ് എ. ഹരിപ്രസാദ് കമ്മിഷൻ ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിന്റെ ഗൗരവം മനസിലാക്കി വി. സി ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എം.ആർ ശശീന്ദ്രനെ ഗവർണർ നേരത്തെ പുറത്താക്കിയിരുന്നു. എല്ലാ കുറ്റവും ഡീനിന്റെ തലയിൽ വച്ച് രക്ഷപ്പെടാനാണ് വി. സി അന്ന് ശ്രമിച്ചത്. കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിനോടനുബന്ധിച്ച ഡോർമിറ്ററിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ അടക്കം 28 പേരുടെ മൊഴി കമ്മിഷൻ എടുത്തിരുന്നു. പ്രതികളായ വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ മൊഴിയും എടുത്തിരുന്നു. രണ്ടു ദിവസം സഹപാഠികളടക്കമുള്ള വിദ്യാർത്ഥികൾ മർദ്ദിച്ചെന്നും ഇതിന്റെ തുടർച്ചയായി സിദ്ധാർത്ഥ് ജീവനൊടുക്കിയെന്നുമാണ് സിബിഐ കണ്ടെത്തിയത്.