HEALTH
മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് ഒരാൾ മരിച്ചുപൊന്നാനി സ്വദേശിയായ നാൽപത്തിയേഴുകാരിയാണ് മരിച്ചത്

മലപ്പുറം : മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് ഒരാൾ മരിച്ചു. കഴിഞ്ഞ ദിവസം മുതൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന നാൽപത്തിയേഴുകാരിയാണ് മരിച്ചത്. പൊന്നാനി സ്വദേശിയാണ്. കടുത്ത പനിയെ തുടർന്ന് തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പനി ബാധിച്ച് യുവതി പൊന്നാനി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം.
മലപ്പുറം ജില്ലയിൽ പതിനൊന്നുപേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചിരുന്നു. ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പനി ബാധിതരെ സൂക്ഷമനിരീക്ഷണം നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.