Connect with us

Crime

പീഡനക്കേസ് പ്രതി സജിമോനെ സിപിഎം ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ തീരുമാനം സംസ്ഥാന നേതൃത്വം റദ്ദാക്കി

Published

on

പത്തനംതിട്ട : പത്തനംതിട്ടയിൽ പീഡനക്കേസ് പ്രതി സി സി സജിമോനെ സിപിഐഎം ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ തീരുമാനം റദ്ദാക്കി സംസ്ഥാന നേതൃത്വം. തിരുവല്ല ഏരിയ കമ്മിറ്റിയുടെ തീരുമാനമാണ് തിരുത്തിയത്. പ്രാഥമിക അംഗത്വം നൽകാനുള്ള കൺട്രോൾ കമ്മീഷൻ തീരുമാനം മാത്രം നടപ്പിലാക്കാനാണ് നിർദേശം.തിരുവല്ല ഏരിയ നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. പീഡനാരോപണം അടക്കം നേരിടുന്ന സജിമോനെ പാർട്ടിയിൽ തിരിച്ചെടുക്കാം എന്നായിരുന്നു കൺട്രോൾ കമ്മീഷൻ തീരുമാനം. എന്നാൽ ഏരിയാ നേതൃത്വം ഇടപെട്ട് സജിമോനെ തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇതോടെ പാർട്ടിയിൽ പ്രശ്നമായി. ഔദ്യോഗിക നേതൃത്വത്തിനെതിരെ എതിർ ചേരി പരസ്യമായി രംഗത്തുവന്നു.

Continue Reading