Crime
കോഴിക്കോട് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി.

കോഴിക്കോട്: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയായ മഹേന്ദ്രൻ അടുത്തിടെ മറ്റൊരു ജില്ലയിൽ നിന്ന് സ്ഥലം മാറിയെത്തിയ ഉദ്യോഗസ്ഥനാണ്
പ്രതിക്കെതിരെ ബിഎൻഎസ് 75(1), 76,79 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.