Connect with us

HEALTH

നിപ സംശയിക്കുന്ന 14 കാരന് ചെളള് പനി സ്ഥിരീകരിച്ചു.പൂനെയിലെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ എത്തും

Published

on

നിപ സംശയിക്കുന്ന 14 കാരന് ചെളള് പനി സ്ഥിരീകരിച്ചു.
പൂനെയിലെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ എത്തും

മലപ്പുറം: കോഴിക്കോട് നിപ സംശയിക്കുന്ന 14 കാരന് ചെളള് പനി സ്ഥിരീകരിച്ചു. കൊച്ചിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ചെള്ള് പനി സ്ഥിരീകിരച്ചത്. നിപയാണോ എന്ന് സ്ഥിരീകരിക്കണമെങ്കിൽ പൂനെയിലെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ എത്തണം

കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമെന്നാണ് വിവരം. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മൂന്ന് പേര്‍ നീരീക്ഷണത്തിലാണ്.

മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നാണ് വിവരം. വൈകീട്ട് നാലുമണിയോടെ മന്ത്രി മലപ്പുറത്ത് എത്തും.

Continue Reading