Connect with us

KERALA

അർജുന് വേണ്ടിയുള്ള തിരച്ചില്‍ ഗംഗാവലി പുഴയില്‍  നടത്തുംകര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫും സംയുക്തമായാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്

Published

on

കര്‍ണാടക:  ഷിരൂരില്‍ മണ്ണിനടിയില്‍പ്പെട്ട കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഏഴാം ദിവസവും തുടരുന്നു. മണ്ണിടിച്ചിലുണ്ടായി ഒരാഴ്ചയായിട്ടും അര്‍ജുന്റെ ലോറിയോ അര്‍ജുനെയോ കണ്ടെത്താനാകാത്ത അനിശ്ചിതത്വത്തിന് ഇന്നത്തെ തിരച്ചിലോടെ പരിസമാപ്തിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
ജിപിഎസ് സിഗ്നല്‍ പിന്തുടര്‍ന്ന് മണ്ണിനടയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുനെ കണ്ടെത്താനാകാതെ വന്നതോടെ ഇനിയുള്ള തിരച്ചില്‍ ഗംഗാവലി പുഴയില്‍ നടത്തുമെന്ന് കര്‍ണാടക അധികൃതര്‍  അറിയിച്ചുകര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫും സംയുക്തമായാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്.

പുഴയുടെ വലുപ്പവും ശക്തമായ കുത്തൊഴുക്കും
തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്കയുമുണ്ട്. പുഴയ്ക്ക് നാല്‍പത് അടിയോളം ആഴമുണ്ടെന്നാണ് കരുതുന്നത്. ഇത്രയും ആഴത്തില്‍ മണ്‍കൂന പുഴയിലുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ലോറി പുഴയില്‍ ഉണ്ടെങ്കില്‍ത്തന്നെ കണ്ടെത്തല്‍ എത്രത്തോളം സാധ്യമാകുമെന്ന കാര്യത്തിലും ആശങ്ക സൃഷ്ടിക്കുന്നു. ഇവിടെ ഇപ്പോഴും തുടരുന്ന കനത്ത മഴ തുടരുകയാണ്.
ഇടിഞ്ഞുവീണ മണ്ണിനടിയില്‍ അര്‍ജുന്റെ ലോറി ഉണ്ടാകാനുള്ള സാധ്യത അധികൃതര്‍ പൂര്‍ണമായി തള്ളിക്കളയുന്നില്ല. അതുകൊണ്ടുതന്നെ മണ്ണിനടിയില്‍ 12 മീറ്റര്‍ വരെ ആഴത്തിലുള്ള വസ്തുക്കള്‍ കണ്ടെത്തുന്ന അത്യാധുനിക മെറ്റല്‍ഡിറ്റക്ടര്‍ ഉപയോഗിച്ച് ഇന്ന് ഇവിടെ തിരച്ചില്‍ നടത്തും. ഉച്ചയോടെ ആ ഭാഗത്തുള്ള മണ്ണ് പൂര്‍ണമായി നീക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading