NATIONAL
കാർഷിക നിയമത്തെ പ്രകീര്‍ത്തിച്ച് നരേന്ദ്രമോദി

ഡല്‍ഹി: കാർഷിക നിയമത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക മേഖലയില്‍ മതിയായ സ്വകാര്യ വല്‍കരണം വേണ്ടത്ര നടന്നിട്ടില്ല. ഭക്ഷ്യ സംഭരണത്തിലടക്കം സ്വകാര്യവല്‍കരണം ആവശ്യമാണ്. പരിഷ്കാരങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കര്‍ഷകരാണ്. പുതിയ വിപണി ലഭിക്കും.
പുതിയ അവസരങ്ങളും നിക്ഷേപങ്ങളും വരും. ചന്തകള്‍ ആധുനീകരിച്ച് വരുമാനം കൂട്ടാനും നടപടികളുണ്ടാകും. സാമ്പത്തികസൂചികകള്‍ പ്രോല്‍സാഹനം നല്‍കുന്നുവെന്നും പുരോഗതിക്കായുള്ള പാത തയ്യാറാണെന്നും ‘ഫിക്കി’ കണ്‍വന്‍ഷനില്‍ പ്രധാനമന്ത്രി പറഞ്ഞു