KERALA
മരണ സഖ്യ ഇനിയും ഉയരും പത്ത് മൃതദേഹങ്ങൾ കണ്ടെത്തി

കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ ഉണ്ടായ വന്‍ ഉരുള്‍പൊട്ടലിൽ മരിച്ചവരുടെ എണ്ണം പത്ത് കഴിഞ്ഞു മരണ സഖ്യ ഇനിയും ഉയരാനാണ് സാധ്യത.മുപ്പതിലേറെ പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്. ഇതിനിടെ ഹോം സ്റ്റേയിൽ താമസിച്ച രണ്ട് ഡോക്ടർമാരെ കാണാനില്ല വിദേശികളും ഉരുൾ പൊട്ടലിൽ കുടുങ്ങിയതായാണ് വിവരം അതിനിടെ മണ്ണിനടിയിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങളും കണ്ടെടുത്തു