Connect with us

KERALA

10 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.മരണസംഖ്യ ഇനിയും ഉയരും,മരണം 71ആയി

Published

on


10 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.മരണസംഖ്യ ഇനിയും ഉയരും,മരണം 71ആയി

വയനാട്: മേപ്പാടി മുണ്ടക്കൈയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ മരണം 71ആയി. നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് പുഴയിൽ പലയിടങ്ങളിൽ നിന്നായി ലഭിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ ഉൾപ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം.

10 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷ്റഫ് (49), കുഞ്ഞിമെയ്തീൻ (65), ലെനിൻ, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. രക്ഷാപ്രവർത്തനത്തിന് ഏഴിമലയിൽ നിന്ന് നാവിക സേന സംഘവും ഇവിടെ  എത്തി.

നിലവിൽ പുഴയ്ക്ക് കുറുകെ വടം കെട്ടി എൻഡിആർഎഫ് സംഘങ്ങൾ അക്കരെ മുണ്ടക്കെെ ഭാഗത്തേക്ക് കടന്നു രക്ഷാപ്രവർത്തനത്തിനായി സെെന്യത്തിന്റെ എൻജിനിയറിംഗ് ഗ്രൂപ്പ് വയനാട്ടിലേക്കെത്തി. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സെെന്യത്തിന്റെ എൻജിനിയറിംഗ് വിഭാഗം നടപ്പാക്കുകയാണ്.
കോഴിക്കോട്ടേക്ക് ഹെലികോപ്റ്ററുകൾ തിരികെപ്പോയതോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. പുലർച്ചെ രണ്ട് മണിയോടെയാണ് മുണ്ടക്കെെയിൽ ഉരുൾപ്പൊട്ടിയത്. കരസേനയുടെ 190 അംഗ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബറ്റാലിയനിൽ നിന്നും ഒരു കമ്പനി എത്തി. 50പേരടങ്ങുന്ന സംഘമാണ് എത്തിയത്.100 പേർ റിസോർട്ടിലും കുന്നിന് മുകളിൽ 150 പേരും ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്.

Continue Reading