Crime
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം. സഹതടവുകാരന്റെ അടിയേറ്റ് കോളയാട് സ്വദേശി മരിച്ചു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം. സഹതടവുകാരന്റെ അടിയേറ്റ് കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം.
വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സഹതടവുകാരൻ വേലായുധൻ വടികൊണ്ട് കരുണാകരന്റെ തലക്കടിക്കുകയായിരുന്നു.സംഭവത്തില്‍ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിലിൽ അന്വേഷണം തുടങ്ങി.