Connect with us

Crime

മോഹന്‍ലാലിനും ഇന്ത്യന്‍ ആര്‍മിക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ചെകുത്താൻ യൂട്യൂബര്‍ കസ്റ്റഡിയില്‍.

Published

on

പത്തനംതിട്ട: നടൻ മോഹന്‍ലാലിനും ഇന്ത്യന്‍ ആര്‍മിക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ചെകുത്താന്‍ എന്ന യൂട്യൂബര്‍ കസ്റ്റഡിയില്‍. സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ ചെകുത്താന്‍ എന്ന പേജ് കൈകാര്യം ചെയ്യുന്ന ‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ചെകുത്താന്‍ എന്ന എഫ്ബി പേജിലൂടെ വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ ആര്‍മിയ്‌ക്കും നടന്‍ മോഹന്‍ലാലിനും എതിരെ എഫ്ബി പേജില്‍ നടത്തിയ വിവാദ പരാമര്‍ശം ആണ് കേസിന് ഇടയാക്കിയത്. കേസ് എടുത്ത ശേഷം ഇയാൾ ഒളിവിലായിരുന്നു. അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിന്റെ പരാതിയിൽ തിരുവല്ല പോലീസാണ് അജുവിന്റെ കസ്റ്റഡിയിലെടുത്തത്.

ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിന് എതിരെയാണ് അജു അലക്‌സ്  യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തി പരാമര്‍ശം നടത്തിയത്.

Continue Reading