KERALA
വയനാട്ടിലെ എടയ്ക്കലിൽ ഭൂചലനം?’ നാട്ടുകാർ പരിഭ്രാന്തിയിൽ

കല്പറ്റ: വയനാട്ടിലെ എടയ്ക്കലില്‍ ഭൂമി കുലുക്കമുണ്ടായെന്ന സംശയത്തില്‍ ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കി. കുര്‍ച്യര്‍മല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലെ ആളുകളോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.20 കിലോ മീറ്ററിനുള്ളിൽ സ്ഫോടന ശബ്ദം കേട്ടു
വലിയ ശബ്ദവും മുഴക്കവും ഉണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്കെത്തിയിട്ടുണ്ട് ഇവർ പരിശോധന നടത്തുകയാണ്. ഒരു വീട്ടിന് വിള്ളൽ രൂപപ്പെട്ടതായും പറയപ്പെടുന്നു. പ്രദേശത്തെ സ്‌കൂളുകള്‍ നേരത്തെ വിടുകയും ചെയ്തിട്ടുണ്ട്.