Connect with us

Crime

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എന്‍ഐഎ റെയ്ഡ്

Published

on

കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടില്‍ റെയ്ഡ് നടത്തി എന്‍ഐഎ. കതക് പൊളിച്ചാണ് എന്‍ഐഎ സംഘം വീടിനുള്ളില്‍ കടന്നത്. എട്ട് പേരടങ്ങുന്ന സംഘമാണ് മുരളി കണ്ണമ്പിളളിയുടെ മകന്റെ വീട്ടില്‍ റെയ്ഡിനെത്തിയത്. ഇവര്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥ സംഘം എത്തിയിരിക്കുന്നതാണ് വിവരം. ഹൃദ്രോഗിയായ മുരളി ഈ വീട്ടില്‍ ഒറ്റക്കാണ് താമസം. പരിശോധന തുടരുകയാണ്.

Continue Reading