Connect with us

Crime

കുറ്റാരോപിതർ രാജിവച്ച് മാറിനിൽക്കുന്നത് നിഷ്പക്ഷ അന്വേഷണത്തിന് ആവശ്യമാണ്

Published

on

തിരുവനന്തപുരം: കുറ്റാരോപിതർ രാജിവച്ച് മാറിനിൽക്കുന്നത് നിഷ്പക്ഷ അന്വേഷണത്തിന് ആവശ്യമാണെന്ന് നടന്‍ ടൊവിനോ തോമസ്. തെറ്റു ചെയ്തവര്‍, കുറ്റം തെളിയിക്കപ്പെട്ടാല്‍ ശിക്ഷ അനുഭവിക്കണം. എല്ലാവരും ചിന്തിക്കുന്നത് അങ്ങനെയാണ്. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം വിളിപ്പിച്ചാല്‍ മൊഴി നല്‍കുമെന്നും ടൊവിനോ തോമസ് പറഞ്ഞു.

ഏതെങ്കിലും ഇരു ഇന്‍ഡസ്ട്രിയിലോ, ഒരു ജോലിസ്ഥലത്തോ മാത്രമല്ല ഇങ്ങനെയൊരു മാറ്റം വേണ്ടത്. സിനിമാ മേഖലയില്‍ മാത്രമല്ല, മറ്റ് എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. അതിനെല്ലാം മാറ്റമുണ്ടാകണം. മലയാളത്തില്‍ മാത്രമല്ല ലോകത്തില്‍ എല്ലാ ഇന്‍ഡസ്ട്രിയിലും ജോലി ചെയ്യുന്നവര്‍ സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലായിടത്തും സ്ത്രീകളായാലും കുട്ടികളായാലും പുരുഷന്മാരായാലും മുതിര്‍ന്നവരായാലും ജോലി സ്ഥലത്ത് സുരക്ഷിതരായിരിക്കണം. ഇവിടെ നിയമമുണ്ട്. ആള്‍ക്കൂട്ട വിചാരണ ചെയ്യുന്നത് ശരിയാണോ. നീതി നടപ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതും ടൊവിനോ തോമസ് കൂട്ടിച്ചേര്‍ത്തു

Continue Reading